ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫ്രണ്ട്സ് ഗിവിങ്

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫ്രണ്ട്സ് ഗിവിങ് സംഘടിപ്പിക്കുന്നു. ഷിക്കാഗോ സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകകളിലെ 18 വയസിന് മുകളിൽ പ്രായമുള്ള യുവജനങ്ങളെയും യങ് കപ്പിൾസിനെയും ഉദ്ദേശിച്ചാണ് താങ്ക്സ്ഈഗിവിങ്ങിനോടനുബന്ധിച്ച് ഫ്രണ്ട്സ്ഗിവിങ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബെൻസൻവിൽ ഫൊറോനാ വികാരി ഫാ. എബ്രാഹം കളരിക്കൽ അറിയിച്ചു.

ഇതിൻ്റെ ഭാഗമായി നവംബർ 29 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ വിപുലമായ പരിപാടികൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരിച്ചുവരികയാണ്. ജെൻസൻ ഐക്കരപറമ്പിൽ, എവിൻ ഐക്കരപ്പറമ്പിൽ, മെലിൻറ നെല്ലിക്കാട്ടിൽ, ഷെറിൽ താന്നിക്കുഴിപ്പിൽ എന്നിവരാണ് ഈ സംഗമം കോർഡിനേറ്റ് ചെയ്യുന്നത്.

താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Jensen Aikkaraparambil (312) 307-0559

Evelyn Aikkaraparambil (614) 961-2786

Melinda Nellikkattil (770) 862-8337

Sheryl Thannikuzhuppil: (201) 312-8623

Bensonville Sacred Heart Catholic Parish organizing FriendsGiving

More Stories from this section

family-dental
witywide