
വാഷിംഗ്ടണ്‍ : യുഎസ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ടെലികോം സംരംഭകനായ ബങ്കിം ബ്രഹ്‌മഭട്ടിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. 500 മില്യണ്‍ യുഎസ് ഡോളറിലധികം വിലമതിക്കുന്ന വന്‍ വായ്പാ തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായാണ് ആരോപിക്കപ്പെടുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രോഡ്ബാന്‍ഡ് ടെലികോം, ബ്രിഡ്ജ്വോയ്സ് എന്നിവയുടെ ഉടമയായ ബ്രഹ്‌മഭട്ട്, അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് വലിയ വായ്പകള്‍ നേടുന്നതിനായി വ്യാജ ഉപഭോക്തൃ അക്കൗണ്ടുകളും മറ്റ് രേഖകളും സൃഷ്ടിച്ചതായാണ് ആരോപണം. ലോകത്തിലെ ഏറ്റവും വലിയ ആസ്തി മാനേജര്‍മാരില്‍ ഒരാളായ ബ്ലാക്ക്റോക്കിന്റെ പിന്തുണയുള്ള ഒരു നിക്ഷേപ സ്ഥാപനമായ എച്ച്പിഎസ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ണേഴ്സും വായ്പാദാതാക്കളില്‍ ഉള്‍പ്പെടുന്നു.
വായ്പകള്‍ക്ക് ഈടായി നിലവിലില്ലാത്ത വരുമാന സ്രോതസ്സുകള്‍ പണയം വച്ചുകൊണ്ട് ബ്രഹ്‌മഭട്ട് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി കാട്ടി ഓഗസ്റ്റില്‍ വായ്പാദാതാക്കള്‍ ഒരു കേസ് ഫയല്‍ ചെയ്തതായും വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പറയുന്നു.
Case filed against US-based Indian telecom entrepreneur for loan fraud worth over US$500 million









