ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 22 ന്

ഷിക്കാഗോ : എക്കുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഗ്ലന്‍ എലന്‍ അകെര്‍മാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നവംബര്‍ 22 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5 30 pm വരെ നടത്തപ്പെടുന്ന ഈ ടൂര്‍ണമെനിന്റെ നേതൃത്വം നല്‍കുന്നത് റവ. ബിജു യോഹന്നാനും കണ്‍വീനറായി റോഡ്‌നി സൈമണ്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ്.

ഏകദേശം 10 ടീമുകള്‍ വിവിധ ഇടവകകളില്‍ നിന്നായി പങ്കെടുക്കും. ഷിക്കാഗോയിലെ യുവജനങ്ങള്‍ക്ക് ഒത്തുചേരുവാനും കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാനും 2007 ആരംഭിച്ച സ്‌പോര്‍ട്‌സ് മിനിസ്റ്ററിയുടെ ഭാഗമാണ് ഈ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

Rev. Biju Yohannan 224 304 9311

Rodney Simon 630 730 8218

Achenkunju Mathew 847 912 2578

Chicago Ecumenical Basketball Tournament on November 22

More Stories from this section

family-dental
witywide