ഷിക്കാഗോ സോഷ്യല്‍ ക്ലബിൻ്റെ അന്താരാഷ്ട്ര വടംവലി മൽസരം : എംഎൽഎമാരായ മോന്‍സ് ജോസഫും മാണി സി. കാപ്പനും അതിഥികളായി എത്തുന്നു

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന് ആവേശം പകരാൻ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന്‍ എംഎല്‍എ എന്നിവര്‍ അതിഥികളായി പങ്കെടുക്കുമെന്ന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഇത്തവണ അതിഥിയാണ്. കേരള നിയമസഭയിലെ മൂന്ന് ജനപ്രതിനിധികള്‍ വടംവലി മത്സരത്തിന്റെ വേദിയിലെത്തുന്നത്അ ഭിമാനകരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മത്സരം ആരംഭിക്കും. 5 മണിക്ക്  മത്സരങ്ങള്‍ അവസാനിക്കിം. 5 മണി മുതല്‍ രാത്രി 10 മണി വരെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനുള്ള  ‘ഇന്ത്യ ഫുഡ് ടേസ്റ്റ്’ നടത്തപ്പെടും. 7 മണി മുതല്‍ 10 മണി വരെയാണ് അഫ്‌സലിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങറും. ഈ വര്‍ഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക. വിശാലവും വിപുലവുമായ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ള മോര്‍ട്ടന്‍ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുളിള തയ്യാറെടുപ്പിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഇരുപതില്‍പ്പരം ടീമുകളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്.

പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം ഇന്ത്യാ ഫുഡ്‌ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു.

ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക:

MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.

വിശദവിവരങ്ങള്‍ക്ക്: റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡണ്ട്)-(630) 935-9655
സിറിയക് കൂവക്കാട്ടില്‍ (ടൂര്‍ണമെന്റ് ചെയര്‍മാന്‍)-(630) 673-3382.

Chicago Social club tug of war