
അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകും. നർമ്മത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ജോസഫച്ചൻ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത്, ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയോടെയാണ്. ദിവ്യബലിയെ തുടർന്ന് 9 മണി വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് ധ്യാനം സമാപിക്കും. കുബസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും.
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ ഈ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു. വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
Christmas Preparation retreat at St. Mary’s Parish, Chicago from December 1












