സർക്കാർ പരിപാടിക്കിടെ ഡോക്ടറുടെ മുഖത്ത് നിന്ന് ഹിജാബ് മാറ്റി മുഖ്യമന്ത്രി നിതീഷ് കുമാർ; നീചമെന്ന് കോൺഗ്രസ്, രാജി ആവശ്യം ശക്തം

പട്ന: സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടെ വനിതാ ഡോക്ടറുടെ മുഖത്ത് നിന്ന് ഹിജാബ് മാറ്റിയ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പ്രവൃത്തി വിവാദത്തിൽ. പട്നയിൽ ആയുഷ് ഡോക്ടർമാർക്ക് നിയമന കത്ത് കൈമാറുന്ന ചടങ്ങിനിടെയായിരുന്നു 74-കാരനായ നിതീഷ് കുമാർ വനിത ഡോക്ടറുടെ മുഖം കാണാൻ ഹിജാബ് ഊരിമാറ്റിയത്. സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ അവരുടെ ഹിജാബ് ഊരിമാറ്റാൻ മുഖ്യമന്ത്രി ആംഗ്യം കാണിക്കുന്നതും യുവതി എന്തെങ്കിലും പറയുന്നതിനു മുൻപ് തന്നെ, നിതീഷ്കുമാർ കൈ നീട്ടി ഹിജാബ് താഴ്ത്തുന്നതുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത ചിലർ ഇതുകണ്ട് ചിരിക്കുന്നുണ്ടെങ്കിലും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

10ാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ജെഡിയു നേതാവിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ഉണ്ടായത്. നിതീഷ് കുമാർ ഹിജാബ് ഊരിയത് ജെഡിയു-ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. നിതീഷ് കുമാറിന്റെ പ്രവർത്തി ലജ്ജയില്ലാത്തതും നീചവുമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

CM Nitish Kumar removes hijab from doctor’s face during government event; Congress calls it indecent, demands for resignation.

More Stories from this section

family-dental
witywide