
ടെക്‌സസ്: മൂന്ന് പിറ്റ് ബുളുകളുടെ ആക്രമണത്തിൽ ടെക്സസിലെ ടൈലറിലെ ഒരു കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. 23 കാരിയായ മാഡിസൺ റൈലിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയത്. ടൈലറിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലെ വീട്ടിൽ നായ്ക്കളെ പരിപാലിക്കാൻ (ഡോഗ് സിറ്റിംഗ്) എത്തിയപ്പോഴായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം 4:15 ഓടെയായിരുന്നു സംഭവം. വീടിന്റെ പിൻമുറ്റത്ത് മാഡിസൺ റൈലി നായ്ക്കളെ പരിപാലിക്കുന്നതിനിടെ പിറ്റ് ബുളുകൾ പാഞ്ഞടുക്കുകയായിരുന്നു. അയൽവാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. നായ്ക്കളുടെ പെരുമാറ്റത്തിൽ മാറ്റമുള്ളതായി മകൾ പറഞ്ഞിരുന്നുവെന്ന് മാഡിസൻ്റെ അമ്മ പറയുന്നു, നായ്ക്കൾ യുവതിയെ ആക്രമിച്ച സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നും നായ്ക്കളുടെ ഉടമ പുറത്തുപോയിരുന്നുവെന്നുമാണ് വിവരം.
തൻ്റെ മകൾ പരിചയസമ്പന്നയായ ഒരു നായ പരിചാരകയും മൃഗസ്‌നേഹിയുമായിരുന്നു. പിറ്റ് ബുളുകളെ പരിപാലിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നു പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു.
College student dies after being attacked by three pit bulls while dog sitting in Texas















