
കൊളംബിയ സർവകലാശാലയുടെ ഇടക്കാല പ്രസിഡന്റ് കത്രീന ആംസ്ട്രോംഗ് രാജി വച്ചു. ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നടപ്പാക്കാനായി സർവകലാശാലയുടെ നയങ്ങളിൽ മാറ്റം വരുത്താൻ ഐവി ലീഗ് സർവകലാശാല സമ്മതിച്ച്ഒരാഴ്ച കഴിഞ്ഞാണ് പ്രസിഡന്റിൻ്റെ രാജി.
ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടിക്കെതിരായ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്തതിന്റെ പേരിൽ മുൻ പ്രസിഡന്റ് രാജിവച്ചതിനെത്തുടർന്ന് ഓഗസ്റ്റിലാണ് കത്രീന ആംസ്ട്രോംഗ് ഇടക്കാല പ്രസിഡൻ്റായി ചുമതലയേറ്റത്.
കൊളംബിയയും മറ്റ് സ്കൂളുകളും ജൂതവിരുദ്ധത പ്രചരിപ്പുക്കുന്നു എന്നും ജൂത വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നു എന്നും അവകാശപ്പെടുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കൊളംബിയ സർവകലാശാല എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ക്യാമ്പസ് പ്രതിഷേധങ്ങളിൽ ഉൾപ്പെട്ടവരെ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ ഭരണകൂടം ആരംഭിക്കുകയും ചെയ്തു. സ്കൂളിനുള്ള ഫെഡറൽ ഫണ്ടിൽ നിന്ന് ഏകദേശം 400 മില്യൺ ഡോളർ (£309 മില്യൺ) തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് ഇതിനകം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതെ തുടർന്നാണ് സർവകലാശാല നയങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
Columbia University president resigns