
തിരുവനന്തപുരം : സംസ്ഥാനത്ത് ചെറിയ തോതില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്നതിനാല്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി.
പനിയുമായി ചികിത്സ തേടുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടമയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്നും ആരോഗ്യവകുപ്പിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് രോഗികളെ കിടത്തേണ്ടത് ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലായിരിക്കണമെന്നും നിര്‍ദേശം.
അതേസമയം, രാജ്യത്താകെയുള്ള കൊവിഡ് കേസുകള്‍ നാലായിരം കടന്നു. രാജ്യത്താകെ കേസുകള്‍ 4026 ലേക്കാണ് ഉയര്‍ന്നത്. മാത്രമല്ല, 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1416 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരു മരണവും സംഭവിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ 35 ശതമാനവും കേരളത്തിലാണ്.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തില്‍ വ്യാപിക്കുന്നത്.