അച്ഛന് മകന്‍റെ അനുകരണം പെരുത്തിഷ്ടായി! പുഞ്ചിരി തൂകി ട്രംപ്, ഡോൺ ജൂനിയറിന്‍റെ വീഡിയോ വൈറൽ

വാഷിംഗ്ടൺ: ചാർലി കിർക്കിന്റെ അനുസ്മരണ ചടങ്ങിൽ മകൻ ഡോൺ ജൂനിയർ നടത്തിയ പ്രസംഗം വൈറലാകുന്നു. ഡോൺ ജൂനിയർ റിപ്പബ്ലിക്കൻ നേതാവിനെ അനുകരിച്ച് സംസാരിച്ചപ്പോൾ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചിരിക്കുന്നത് വീഡിയോയിൽ കാണാം. ദുഃഖകരമായ ഒരു ചടങ്ങിൽ തമാശ നിറഞ്ഞ നിമിഷങ്ങൾ നൽകിയതിന് ഡോൺ ജൂനിയറിനെ ആളുകൾ അഭിനന്ദിച്ചു. താൻ സാമൂഹ്യ മാധ്യമങ്ങളിൽ “വളരെ ആക്രമണകാരിയായി” പെരുമാറുന്നുവെന്ന് പറഞ്ഞ് അച്ഛൻ തന്നോട് ദേഷ്യപ്പെടാറുണ്ടെന്ന് ട്രംപ് ജൂനിയർ അരിസോണയിലെ ഗ്ലെൻഡേലിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ജനക്കൂട്ടത്തോട് പറഞ്ഞു.

“സാമൂഹ്യ മാധ്യമങ്ങളിൽ എന്നെ കണ്ടിട്ടുള്ള ആർക്കും അറിയാം, ഞാൻ തമാശകൾ പറയാനും മോശമായ മീമുകൾ പോസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന്,” ട്രംപ് ജൂനിയർ പറഞ്ഞു. തുടർന്ന് അദ്ദേഹം യുഎസ് പ്രസിഡന്‍റിനെ അനുകരിച്ച് സംസാരിച്ചു: “ഡോൺ, ഡോൺ, നിങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അൽപ്പം ആക്രമണകാരിയായി പെരുമാറുന്നുണ്ട്, ഡോൺ, ശാന്തനാകൂ.”

യുഎഫ്സി പ്രസിഡന്‍റ് ഡാന വൈറ്റിനൊപ്പം ഇരുന്ന ട്രംപ്, മകന്‍റെ പ്രകടനം ആസ്വദിച്ച് ചിരിച്ചു. അതുകണ്ട് സദസ്സിലുള്ളവരും ചിരിച്ചു. “അച്ഛന് മകന്‍റെ അനുകരണം ഇഷ്ടമായി, ഞങ്ങൾക്കും,” വീഡിയോ കണ്ട ഒരാൾ പ്രതികരിച്ചു. “ഇത് രസകരമാണ്. അവർ ഇടതുപക്ഷക്കാരെക്കാൾ വളരെ റിയൽ ആയി തോന്നുന്നു,” മറ്റൊരാൾ കൂട്ടിച്ചേർത്തു.
“ഹാഹാഹാ, കൊള്ളാം! ഡോൺ ജൂനിയർ അച്ഛന്റെ പെരുമാറ്റങ്ങൾ കൃത്യമായി അവതരിപ്പിച്ചു,” മൂന്നാമതൊരാൾ കമന്‍റ് ചെയ്തു.

More Stories from this section

family-dental
witywide