
വാഷിംഗ്ടൺ: അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന വിദേശ വിനോദസഞ്ചാരികൾക്ക് ഇനി കൂടുതൽ പണം മുടക്കേണ്ടി വരും. ദേശീയോദ്യാന സന്ദർശകരെ ബാധിക്കുന്ന ഒരേയൊരു മാറ്റം ഇതല്ല. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, അമേരിക്കൻ പൗരന്മാരല്ലാത്തവരിൽ നിന്ന് പാർക്ക് പ്രവേശനത്തിനും വിനോദ പാസുകൾക്കും ഉയർന്ന ഫീസ് ഈടാക്കും. ഫെഡറൽ ഏജൻസികളിലുടനീളമുള്ള പൊതുഭൂമിയിലേക്ക് പ്രവേശനം അനുവദിക്കുന്ന ഒരു വർഷത്തെ ‘അമേരിക്ക ദി ബ്യൂട്ടിഫുൾ പാസ്’ പോലുള്ളവയ്ക്കും ഇത് ബാധകമാകും.
വിസ്മയിപ്പിക്കുന്ന ഗ്രാൻഡ് കാന്യൺ മുതൽ ഗ്രേറ്റ് സ്മോക്കി മൗണ്ടൻസിന്‍റെ ശാന്തത വരെ, അമേരിക്കയുടെ ദേശീയോദ്യാനങ്ങൾ അമേരിക്കൻ കുടുംബങ്ങൾക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ടെന്ന് ജൂലൈ മൂന്നിന് പുറത്തിറക്കിയ ഉത്തരവിൽ ട്രംപ് പറഞ്ഞു.
വിദേശ വിനോദസഞ്ചാരികൾക്കുള്ള പ്രവേശന ഫീസ് വർദ്ധിപ്പിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്സ് നിവാസികൾക്ക് താങ്ങാനാവുന്ന വിലയിൽ അവസരങ്ങൾ മെച്ചപ്പെടുത്തി, അമേരിക്കയുടെ മനോഹരമായ ദേശീയ നിധികളിൽ ആസ്വദിക്കാനുള്ള അവസരങ്ങൾ വികസിപ്പിച്ചുകൊണ്ട് ഈ അവസരങ്ങൾ അമേരിക്കൻ കുടുംബങ്ങൾക്കായി ഭാവി തലമുറകളിലേക്ക് സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിത്തിന്‍റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.