ഫ്രാൻസിസ് മാർപാപ്പയ്ക്ക് എക്യൂമെനിക്കൽ ഫെഡറേഷൻറെ ആദരാഞ്ജലികൾ

ജീമോൻ  റാന്നി

ന്യൂയോർക്ക് :  ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ഏപ്രിൽ മാസം 27 ന് CSl ജൂബിലി മെമ്മോറിയൽ ദേവാലയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് റവ. സാം എൻ. ജോഷ്വാ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങൾ കൊണ്ടും കത്തോലിക്കാ സഭയിൽ വിപ്ലവകരങ്ങളായ മാറ്റങ്ങൾ കൊണ്ടുവന്ന മാർപ്പാപ്പ, മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്നു. ആർദ്രതയും മനസ്സലിവുമുള്ള ഒരു വലിയഇടയാനായിരുന്നു.   

യോഗത്തിനു ശേഷം പ്രസിഡൻറ് റവ. സാം എൻ ജോഷ്വായുടെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം മലങ്കര കത്തോലിക്കാ അമേരിക്ക-കാനഡ രൂപതയുടെ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്‌റ്റേഫാനോസ് മെത്രാപ്പോലീത്തയെ സന്ദർശിക്കുകയും ഫെഡറേഷൻറെ ദുഃഖം അറിയിക്കുകയും അനുശോചന പ്രമേയം കൈമാറുകയും ചെയ്‌തു.  

നിയുക്ത വൈസ് പ്രസിഡൻറ് ശ്രീ. അനിൽ തോമസ് അനുശോചനം പ്രസംഗം നടത്തി, മുൻ വൈസ് പ്രസിഡന്റ് ശ്രീ. റോയ് സി. തോമസ് പോപ്പിൻറ ഛായാചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ സമർപ്പിച്ചു. തുടർന്ന് കത്തീഡ്രൽ ദേവാലയത്തിൽ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ  നടത്തപ്പെട്ട പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്‌തു.  ജോബി ജോർജ്, മനോജ് മത്തായി, ജോർജ് തോമസ്, ജോസഫ് വി. തോമസ്, തോമസ് ജേക്കബ്, കളത്തിൽ വർഗീസ്, ജയ് കെ. പോൾ, സജി തോമസ്, അച്ചാമ്മ മാത്യു എന്നിവർ സംഘത്തിലുണ്ടായിരുന്നു.  ബിഷപ്പ് സെക്രട്ടറി ഫാ. നോബി അയ്യനേത്ത് പ്രതിനിധിസംഘത്തെ സ്വീകരിച്ചു. 

Ecumenical Federation pays tribute to Pope Francis

More Stories from this section

family-dental
witywide