ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയാ: കീഴ്‌വായ്പ്പൂർ താഴത്തേടത്ത് പരേതരായ സി.വി. വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളും, കീഴ്‌വായ്പ്പൂർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ- ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയായിൽ നിര്യാതയായി.

2001 മാർച്ചിൽ, അമേരിക്കയിലെത്തിയ ഏലിയാമ്മ തോമസ്, ഫിലഡൽഫിയയിൽ താമസിക്കുകയും, വിശ്വസ്തതയോടെ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലാഡൽഫിയയിലെ അംഗമാകുകയും, ആരാധനായിൽ സജീവമാവുകയും ചെയ്തു.

മോളി സാറാ ചാക്കോ, സൂസൻ എബ്രഹാം (മിനു), എലിസബത്ത് കുര്യൻ (മോജി) എന്നിവർ മക്കളും, കെ സി ചാക്കോ (തമ്പി), തോമസ് എബ്രഹാം (ബിനോയ്), സ്റ്റീവൻ എബ്രഹാം എന്നിവർ മരുമക്കളുമാണ്.

പൊതുദർശനവും, സംസ്‌ക്കാരവും: ഓഗസ്റ്റ് 18, തിങ്കളാഴ്ച രാവിലെ 9:00am മുതൽ 12:30pm വരെ പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലാഡൽഫിയാൽ വച്ച് നടത്തപ്പെടും.
(Pentecostal Church of Philadelphia , 7101 Pennway St, Philadelphia, PA 19111)
അതിനെത്തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Forest Hills Cemetery, 3573 Pine Road, Huntingdon Valley, PA 19006)

വാർത്ത: ബോസി ചാണ്ടപ്പിള്ള

Eliyamma Thomas passed away in Philadelphia