ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു, പരീക്ഷണം പരാജയം

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം 5.30 ഓടെ ടെക്‌സാസില്‍ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചത്. സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ തെക്കന്‍ ഫ്‌ളോറിഡയ്ക്കും ബഹാമാസിനും സമീപമുള്ള ആകാശത്ത് തീജ്വാലകള്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.

വിക്ഷേപിച്ച് മിനിറ്റുകള്‍ക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് എഞ്ചിനുകള്‍ ഓഫായി.

സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിനെ തുടർന്നു മയാമി, ഫോർട്ട് ലോഡർഡെയ്ൽ, പാം ബീച്ച്, ഒർലാൻഡോ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പരീക്ഷണം പരാജയപ്പെട്ടതിനു പിന്നിലെ കാരണം മനസ്സിലാക്കാൻ പരീക്ഷണ പറക്കലിൽനിന്നു ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്പേസ് എക്സ് വ്യക്തമാക്കി.

പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും നിർഭാഗ്യവശാൽ, കഴിഞ്ഞ തവണയും ഇത് സംഭവിച്ചുവെന്നും ജനുവരി 16-ന് നടന്ന പരീക്ഷണത്തെ പരാമർശിച്ച് സ്‌പേസ് എക്‌സ് ഉദ്യോഗസ്ഥനായ ഡാൻ ഹൂട്ട് പറഞ്ഞു. പൊട്ടിത്തെറിയെത്തുടര്‍ന്ന് ഫ്ളോറിഡയിലെ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

രണ്ടു തവണ നീട്ടിവച്ചതിനു ശേഷമാണ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടത്തിയത്. സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ പറക്കലും വലിയ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്.

Elon Musk’s Starship spacecraft explodes

More Stories from this section

family-dental
witywide