ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേയ് ആഘോഷിച്ചു. ജൂൺ 15 ഞായറാഴ്ച്ചയിലെ മൂന്നു കുർബ്ബാനയ്ക്ക് ശേഷവും കുർബ്ബാനയിൽ പങ്കെടുത്ത പിതാക്കളെ സമ്മാനം നൽകി ആദരിച്ചുകൊണ്ടായിരുന്നു ഫാദേഴ്‌സ് ഡേയ് സംഘടിപ്പിച്ചത്. കൂടാതെ ഇടവകയിലെ പിതാക്കൾക്ക് വേണ്ടി നടത്തപ്പെട്ട ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി.  വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

 പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിവസം കൂടിയായിരുന്ന ദിവസത്തിന്റെ മംഗളങ്ങൾ നേരുന്നതിനോടൊപ്പം കത്തോലിക്കാ സഭയിലെ സുപ്രധാനമായ തിരുനാളുകളിലൂടെ കടന്നുപോകുന്ന  അനുഗ്രഹപൂർണമായ ജൂൺ മാസത്തിലെ ഈ ആഴ്ചകളിൽ ഏവർക്കും പ്രാർഥനാനിരതമായ ആശംസകൾ നേരുന്നതായി വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഇടവക സെക്രട്ടറി സി. ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി. ആർ. ഓ. അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.

Father’s Day celebrated at St. Mary’s Catholic Parish in Chicago

More Stories from this section

family-dental
witywide