
ന്യൂയോര്‍ക്ക് സിറ്റി: യുഎസിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ശക്തമായി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതോടെ 25 ദശലക്ഷത്തിലധികം ആളുകള്‍ ജാഗ്രതയിലാണ്. മേരിലാന്‍ഡ് മുതല്‍ മെയ്ന്‍ വരെയുള്ള വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8 മണി വരെ ശക്തമായ മിന്നല്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ബാള്‍ട്ടിമോര്‍, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍ എന്നിവയുടെ ഭൂരിഭാഗവും പ്രളയമുന്നറിയിപ്പില്‍ ഉള്‍പ്പെടുന്നു. ഒറ്റപ്പെട്ട വലിയ ആലിപ്പഴ വീഴ്ചയ്ക്കും ചുഴലിക്കാറ്റിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഫിലാഡല്‍ഫിയ മുതല്‍ കണക്റ്റിക്കട്ടിലെ ബ്രിഡ്ജ്‌പോര്‍ട്ട് വരെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യത (ലെവല്‍ 2 ഓഫ് 4)യാണ് പ്രവചിച്ചിരിക്കുന്നത്.