ഗോവിന്ദ ചാമി ജയിൽ ചാടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്; ചാടിയത് പുലര്‍ച്ചെ 1.15 ന്

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ട ഗോവിന്ദ ചാമി പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാൾ സെല്ലിന് പുറത്തേക്കിറങ്ങിയത്.

സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. ശേഷം പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടക്കുകയും തുടർന്ന് വലിയ മതിലായ പുറം മതില്‍ ചാടിക്കടന്നു. ഒന്നരമാസത്തെ ആസൂത്രണം ചെയ്തായിരുന്നു ജയില്‍ച്ചാട്ടം.

ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് നല്‍കിയ മൊഴി. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചത്.

More Stories from this section

family-dental
witywide