വടകരയില്‍ ഷാഫി പറമ്പില്‍ എം പിയെ തടഞ്ഞ സംഭവം: 11 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി : വടകരയില്‍ ഷാഫി പറമ്പില്‍ എം പിയെ റോഡില്‍ തടഞ്ഞ കേസില്‍ 11 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്പില്‍ എം പിയെ വടകരയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ടൗണ്‍ഹാളിന് സമീപം ഷാഫിയുടെ കാര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കെ കെ രമ എം എല്‍ എ മുന്‍കൈയെടുത്ത് വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോഴാണ് ഒരുപറ്റം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിന്റെ കാറിനു മുന്നിലേക്ക് ചാടി വീണത്. തുടര്‍ന്ന് ഷാഫി കാറില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷാഫിയെ അസഭ്യം പറയുകയും ചെയ്തിരുന്നു. പ്രതിഷേധ സൂചകമായി യു ഡി വൈ എഫ് നടത്തിയ റോഡ് ഉപരോധത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide