
ഓക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ ഷെറാട്ടൺ എഡിസൺ ഹോട്ടൽ സമുച്ചയത്തിൽ നടക്കുന്ന ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11 ാം ഇന്റർനാഷണൽ മീഡിയ കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിൽ നിന്നുമുള്ള അതിഥികൾ , സമ്മേളന നഗരത്തിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ടർ ടിവി കോർഡിനേറ്റിങ് എഡിറ്റർ സുജയ പാർവതി, ഏഷ്യാനെറ്റിലെ ന്യൂസ് എഡിറ്റർ അബ്ജോദ് വർഗീസ്, പ്രകാശ് നായർ എന്നിവർ ന്യൂ ജേഴ്സിയിൽ എത്തിച്ചേർന്നു.
മലയാള ടെലിവിഷനിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ മനോരമ ന്യൂസ് ടിവി ഡയറക്ടർ ജോണി ലൂക്കോസ്, 24 സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം, മാതൃഭൂമി സീനിയർ സബ് എഡിറ്റർ മോത്തി രാജേഷ്, ന്യൂസ് 18 കേരള കൺസൾട്ടിങ് എഡിറ്റർ ലീൻ ബി ജെസ്മാസ് എന്നിവരും പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ, റാന്നി എംഎൽഎ പ്രമോദ് നാരായൺ , ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് മാനേജിങ് ഡയറക്ടർ ഫാ. സിജോ പണ്ടപ്പള്ളിൽ തുടങ്ങിയവരും സമ്മേളനത്തിൽ അതിഥികളായി എത്തുന്നു.
ഐപിസിഎൻഎ ഭാരവാഹികളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, സുനിൽ തൈമറ്റം, വിശാഖ് ചെറിയാൻ, അനിൽകുമാർ ആറന്മുള, ആശ മാത്യു, റോയ് മുളകുന്നം സജി എബ്രഹാം, ഷോളി കുമ്പിളുവേലി, രാജു പള്ളത്, മധു കൊട്ടാരക്കര, ബിജു കൊട്ടാരക്കര, ജോജോ കൊട്ടാരക്കര, ബിനു തോമസ് തുടങ്ങിയവരും സമ്മേളന വേദിയിൽ അതിഥികളെ സ്വീകരിക്കാൻ തയാറായി നിൽക്കുന്നു.
India Press Club IPCNA media conference New Jersey is ready