അമേരിക്കയിലെ 10 സംസ്ഥാനങ്ങളിൽ ശിശു ബോട്ടുലിസം കേസുകൾ; ബേബി ഫോർമുല പിൻവലിച്ചു

അമേരിക്കയിലെ 10 സംസ്ഥാനങ്ങളിൽ 13 ശിശു ബോട്ടുലിസം കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒരു ബേബി ഫോർമുല ഉൽപ്പന്നം പിൻവലിക്കുന്നതായി ഫെഡറൽ ആരോഗ്യ അധികൃതർ അറിയിച്ചു. ByHeart Inc. എന്ന കമ്പനിയുടെ Whole Nutrition Infant Formula എന്ന ഉൽപ്പന്നത്തിന്റെ 06VABP/251261P2, 206VABP/251131P2 എന്ന രണ്ട് ബാച്ചുകളാണ് വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്.

ഈ ഫോർമുല ഉപയോഗിച്ച 13 കുട്ടികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അറിയിച്ചു. അരിസോണ, കാലിഫോർണിയ, ഇല്ലിനോയിസ്, മിനസോട്ട, ന്യൂജഴ്‌സി, ഒറിഗൺ, പെൻസിൽവാനിയ, റോഡ് ഐലൻഡ്, ടെക്സസ്, വാഷിങ്ടൺ എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇതേ തുടർന്ന് ഒരു കുഞ്ഞിനും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും എഫ്ഡിഎ അറിയിച്ചു.

“നമ്മുടെ ഫോർമുല ഉപയോഗിക്കുന്ന എല്ലാ ശിശുക്കളുടെയും സുരക്ഷയാണ് ഞങ്ങളുടെ പരമപ്രധാന പരിഗണന. മാതാപിതാക്കളുടെ ആശങ്കകളെ ഞങ്ങൾ മനസിലാക്കുന്നുവെന്നും ByHeart സ്ഥാപകയും പ്രസിഡന്റുമായ മിയ ഫണ്ട് പറഞ്ഞു. ഈ ഉൽപ്പന്നം ഓൺലൈനിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമായിരുന്നു. രാജ്യത്തെ ബേബി ഫോർമുല വിൽപ്പനയിലെ ഏകദേശം 1 ശതമാനം മാത്രമാണ് ഇതെന്നാണ് യുഎസ് Centers for Disease Control and Prevention (CDC) റിപ്പോർട്ടുകൾ.

വാങ്ങിയ ഫോർമുലയുടെ lot number കുറിച്ച് വയ്ക്കുക, ശേഷം ഉൽപ്പന്നം ഉപേക്ഷിക്കുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യുക. ഫോർമുല സ്പർശിച്ച ഉപകരണങ്ങൾ ചൂടുവെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകുക. കുഞ്ഞ് ഫോർമുല ഉപയോഗിച്ചതിന് ശേഷം ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുക, തല കറക്കം, വിഴുങ്ങുന്നതിൽ ബുദ്ധിമുട്ട്, മുഖത്തിലെ വികാരങ്ങൾ കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ വൈദ്യസഹായം തേടണമെന്നും സി.ഡി.സി. ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ലക്ഷണങ്ങൾ പ്രകടമാകാൻ ആഴ്ചകൾ എടുത്തേക്കാം, അതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് സിഡിസി പറഞ്ഞു. കുഞ്ഞുങ്ങളിൽ മലബന്ധം, പോഷകാഹാരക്കുറവ്, കപോളകൾ തൂങ്ങിക്കിടക്കുക, മന്ദഗതിയിലുള്ള കൃഷ്ണമണികൾ, മുഖഭാവം പരന്നതും, കുറഞ്ഞുവരുന്ന വാമൊഴി, ദുർബലവും മാറ്റം വരുത്തിയതുമായ കരച്ചിൽ, ശ്വസന ബുദ്ധിമുട്ട് തുടങ്ങിയ ശിശു ബോട്ടുലിസത്തിന്റെ ലക്ഷണങ്ങൾ ആകമെന്ന് സിഡിസി വ്യക്തമാക്കി. മാതാപിതാക്കൾ മുൻകരുതലായി ഈ ബാച്ചുകളിലുള്ള ഫോർമുല ഉപയോഗിക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം.

Infant botulism cases reported in 10 US states; Baby formula recalled

More Stories from this section

family-dental
witywide