‘യുദ്ധം ജയിച്ചത് ഇറാൻ, ഇസ്രയേലിനൊപ്പം അമേരിക്കയുടെയും മുഖത്തേറ്റ കനത്ത അടി’, ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി; വെടിനിർത്തലിന് ശേഷം ഖമനയിയുടെ ആദ്യ പ്രതികരണം

ടെഹ്റാൻ: ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഇറാൻ വിജയം നേടിയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി. വെടിനിർത്തൽ നിലവിൽ വന്നശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യവെയാണ് ഖമനയി, യുദ്ധത്തിൽ വിജയം അവകാശപ്പെട്ടത്. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് പരമോന്നത നേതാവ് ഇറാൻ ജനതയെ അഭിസംബോധന ചെയ്തത്. ഇസ്രയേലിനൊപ്പം അമേരിക്കയുടെയും മുഖത്തേറ്റ കനത്ത അടിയാണ് ഇറാൻ നൽകിയതെന്നും ഖമനയി അവകാശപ്പെട്ടു.

ഇസ്രയേൽ തകർക്കപ്പെടുമെന്ന ഘട്ടത്തിലാണ് അമേരിക്ക ഇടപെട്ടതെന്നും അവർക്കും ഒന്നും നേടാൻ കഴിഞ്ഞില്ലെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. ഇറാന്റെ ആണവ നിലയങ്ങളെ ആക്രമിച്ചതിൽ ഡോണൾഡ് ട്രംപിന്റെ അവകാശ വാദത്തെയും ഖമനയി ചോദ്യം ചെയ്തു. ഇറാൻ ആണവ നിലയങ്ങളിൽ കാര്യമായി നാശമുണ്ടാക്കാൻ അമേരിക്കക്ക് സാധിച്ചില്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്‍റെ അവകാശ വാദങ്ങൾ ഖമനയി ചോദ്യം ചെയ്തത്.

അമേരിക്കയും ഇസ്രയേലും തങ്ങളുടെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത് അന്താരാഷ്ട്ര കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഇറാൻ പരമോന്നത നേതാവ് വ്യക്തമാക്കി. ഖത്തറിലെ അമേരിക്കൻ സൈനികതാവളം ആക്രമിച്ചതിലൂടെ, ഇറാനെ ആക്രമിച്ചതിനുള്ള ശിക്ഷ നൽകാനായെന്നു ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും ആക്രമണത്തിന് മുതിർന്നാൽ വലിയ തിരിച്ചടി നൽകുമെന്നും സന്ദേശത്തിലുണ്ട്.

More Stories from this section

family-dental
witywide