നിങ്ങള്‍ ആണവായുധം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍… ഇറാന് ജെഡി വാന്‍സിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ – ഇറാന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇറാന് മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ആണവായുധം നിര്‍മ്മിക്കാനൊരുങ്ങിയാല്‍ യുഎസ് സൈന്യത്തെ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

‘ഭാവിയില്‍ അവര്‍ ഒരു ആണവായുധം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ വീണ്ടും വളരെ ശക്തമായ ഒരു അമേരിക്കന്‍ സൈന്യത്തെ നേരിടേണ്ടിവരും,’ വാന്‍സ് പറഞ്ഞു. ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍, ഇറാന്റെ ആണവ പദ്ധതി പുനരാരംഭിക്കുന്നത് തടയുകയാണ് യുഎസ് ഭരണകൂടത്തിന്റെ ഉദ്ദേശ്യമെന്ന് വാന്‍സ് വ്യക്തമാക്കി.

ഖത്തറിലെയും ഇറാഖിലെയും യുഎസ് വ്യോമതാവളങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നത്. ആദ്യം ഇറാന്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും പിന്നീട് വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി അറിയിക്കുകയായിരുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് നേരിട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുള്‍പ്പെടെയുള്ള യുഎസ് സംഘം ഇതിനായി പ്രധാന പങ്കുവഹിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide