ഇസ്രായേൽ ആക്രമണത്തിൽ ഇറാൻറെ ഉന്നത ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെദ്ദിഗി സാബർ കൊല്ലപ്പെട്ടു: റിപ്പോർട്ട്

ന്യൂഡല്‍ഹി : ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ഉന്നത ആണവ ശാസ്ത്രജ്ഞന്‍ മുഹമ്മദ് റെസ സെദ്ദിഗി സാബര്‍ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേലും ഇറാനും അംഗീകരിച്ചതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണം നടന്നത്.

ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനും മുതിര്‍ന്ന ഐആര്‍ജിസി ഉദ്യോഗസ്ഥനുമാ മുഹമ്മദ് റെസ സെദ്ദിഗി സാബര്‍. വടക്കന്‍ ടെഹ്റാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ യുഎസ് ഉപരോധത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.