
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ഭാരതാംബ വിവാദത്തില്‍ മുഖ്യമന്ത്രി കത്ത് എഴുതേണ്ടത് ഗവര്‍ണര്‍ക്കല്ലെന്നും ഗവര്‍ണര്‍മാരെ നിയമിക്കുന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിയ്ക്കുമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇവിടെ ഇരട്ട ചങ്കൊക്കെ ഉണ്ടാകുമെന്നും എന്നാല്‍, മോദിയുടെ മുന്നിലെത്തുമ്പോള്‍ മുട്ടുവിറയ്ക്കുമെന്നും വേണുഗോപാല്‍ പരിഹസിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആര്യടന്‍ ഷൗക്കത്ത് എം എല്‍ എയ്ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ സി.
ഈ ഗവര്‍ണറെ മാറ്റണമെന്ന് പറയാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്നും അല്ലാതെ കണ്ണില്‍ പൊടിയിടാന്‍ കത്ത് കൊടുത്തിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ കൂട്ടുകെട്ട് എല്ലാവര്‍ക്കും മനസ്സിലാകുമെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.