
ചിക്കാഗോ: KCS ചിക്കാഗോ അണിയിച്ചൊരുക്കുന്ന വാലെന്റീൻസ് ഡേ പാർട്ടി 2025 ഫെബ്രുവരി 16 വൈകിട്ട് 6 മണിക്ക്, മൗണ്ട് പ്രൊസ്പെക്റ്റിലെ ഒലിവ് ഗാർഡൻ ഹാളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി കെസിഎസ് ജനറൽ സെക്രട്ടറി,ഷാജി പള്ളിവീട്ടിലും മറ്റ് ഭാരവാഹികളും അറിയിച്ചു.
സുപ്രസിദ്ധ സിനിമ പിന്നണിഗായകൻ ഫ്രാങ്കോ ആണു ചടങ്ങിന് മുഖാഥിതി ആയി എത്തുന്നത്. മലയാളികൾ ഒരുപാട് ഏറ്റു പാടിയ പ്രണയഗാനങ്ങൾ സമ്മാനിക്കുന്ന ഫ്രാങ്കോയെ പോലെ ഒരാൾ ഈ പരിപാടിക്ക് ഏറ്റവും അനുയോജ്യനായ അതിഥി ആണ്. പഴയ കാല ഓർമകളിലേക്ക് KCS ജനതയെ കൈ പിടിച്ച് നടത്തുവാൻ തന്റെ സംഗീതത്തിലൂടെ ആ ഗായകൻ ശ്രമിക്കും എന്ന് ഉറപ്പ്.

KCS മെമ്പേഴ്സിനായി, KCS ചിക്കാഗോ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംഗീതവും ഗെയിംസും നൃത്തവും ഒക്കെ ആയി വർണാഭമായ ഒരു സന്ധ്യയാണ് തയ്യാറാക്കിയിരിക്കുന്നത്. പരിപാടിയുടെ റജിസ്ട്രേഷൻ വേഗത്തിൽ പുരോഗമിക്കുന്നു. വളരെ ചുരുക്കം റജിസ്ട്രേഷൻ മാത്രമേ ഇനി ബാക്കി ഉള്ളു. അതിനാൽ, ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എത്രയും വേഗം റജിസ്റ്റർ ചെയ്ത് തങ്ങളുടെ സ്ഥാനം സ്വന്തമാക്കണം എന്ന് കെസിഎസ് ജനറൽ സെക്രട്ടറി,ഷാജി പള്ളിവീട്ടിൽ അറിയിച്ചു.