കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി- ഫാ. ഏബ്രഹാം മുത്തോലത്ത് ഫൌണ്ടേഷൻ ചൈതന്യ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി( KSSS), ഫാ. ഏബ്രഹാം മുത്തോലത്ത് ഫൌണ്ടേഷനുമായി ചേർന്ന് നൽകുന്ന ചൈതന്യ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. മുതിർന്ന IAS ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറിയുമായിരുന്ന ടി.കെ. ജോസ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനും മുൻ എംഎൽഎയുമായിരുന്ന സ്റ്റീഫൻ ജോർജ്, കേരള സംസ്ഥാന ഡിസെബിലിറ്റി കമ്മിഷ്ണർ ഡോ. ബാബുരാജ് പി. ടി, പത്തനംതിട്ട ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷേർലി സഖറിയാസ്, റിട്ട. തഹസീൽദാറും KSSS അംഗവുമായ ജോർജ് കുര്യൻ പാണ്ടോത്ത് എന്നിവർക്കാണ് അവാർഡ്.

20001 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാർഡ് ജൂൺ 28ന് വൈകിട്ട് മൂന്നുമണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിൽ അധ്യക്ഷത വഹിക്കും. മത – സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

KSSSൻ്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ സഹായ ഹസ്തമായി നിലകൊള്ളുന്ന മഹനീയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനാണ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. KSSSൻ്റെക്ഷേമ പ്രവർത്തനങ്ങളിൽ മാർഗദീപമായി നിലകൊള്ളുന്ന വ്യക്തിത്വങ്ങളെ എല്ലാ വർഷവും എക്സലൻസ് അവാർഡിലൂടെ ആദരിക്കുമെന്ന് ഫാ. സുനിൽ പെരുമാനൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിജോ തോമസ്, അനീഷ് കെഎസ്, മേഴ്സി സ്റ്റീഫൻ എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Kottayam Knanaya Dioses Chaitanya Excellence Awards fr Mutholath Foundation KSSS

More Stories from this section

family-dental
witywide