
ന്യൂയോര്‍ക്ക് സിറ്റിയില്‍ ലീജനേഴ്സ് രോഗം പടരുന്നു. രോഗം ബാധിച്ച് ഇതുവരെമരിച്ചവരുടെ എണ്ണം നാലായിയെന്ന് ന്യൂയോര്‍ക്ക് സിറ്റി ആരോഗ്യവിഭാഗം അറിയിച്ചു. അതേസമയം, 99 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 17 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുമുണ്ട്.
രോഗബാധിത പ്രദേശത്തുള്ളവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ വേഗത്തില്‍ത്തന്നെ ചികിത്സ തേടണമെന്ന് ന്യൂയോര്‍ക്ക് സിറ്റി ആരോഗ്യ വിഭാഗം വ്യക്തമാക്കി. ന്യുമോണിയ എന്ന ശ്വാസകോശാണുബാധയുടെ തീവ്രരൂപമാണ് ലീജനേഴ്‌സ് ഡിസീസ്. ലിജിയോണെല്ല എന്ന ബാക്ടീരിയയാണ് രോഗകാരി. വെള്ളത്തിലും മണ്ണിലുമുള്ള ഈ ബാക്ടീരിയ ശ്വസിക്കുന്നതിലൂടെയാണ് പകരുന്നത്.