15,000 പേർ അണിനിരന്നു, ട്രംപ് ഭരണത്തിന്‍റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ഡാലസിൽ വമ്പൻ റാലി

ഡാലസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധം ഉയരുന്നു. ഡാലസ് ഡൗൺടൗണിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലിയാണ് നടന്നത്. ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസിന്‍റെ (LULAC) നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡാലസ് ഡൗൺടൗണിലെ 2215 റോസ് അവന്യൂവിലുള്ള കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പിൽ നിന്നാണ് റാലി ആരംഭിച്ചത്.

റാലിയിൽ 15,000 പേർ പങ്കെടുത്തതായി ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസ് പ്രസിഡന്റ് ഡൊമിംഗോ ഗാർസിയ പറഞ്ഞു. ഹൂസ്റ്റണിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ആൽ ഗ്രീൻ റാലിയിൽ പങ്കെടുത്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ കോൺഗ്രസിലെ പ്രസംഗം തടസപ്പെടുത്തിയതിന് യുഎസ് ഹൗസ് പ്രതിനിധി ഗ്രീനിനെ അടുത്തിടെ വിമർശിച്ചിരുന്നു. ഡാലസ് കൗണ്ടി ജഡ്‌ജി ക്ലേ ജെങ്കിൻസും പരിപാടിയിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide