അമേരിക്കയിൽ മീസിൽസ് കേസുകൾ 2,000 കടന്നു; 30 വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവെന്ന് സിഡിസി

അമേരിക്കയിൽ മീസിൽസ് (അഞ്ചാം പനി) കേസുകളുടെ എണ്ണം 30 വർഷത്തിന് ശേഷം ആദ്യമായി 2,000 കടന്നതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു. ഡിസംബർ 23 വരെ യുഎസിൽ ആകെ 2,012 മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 24 കേസുകൾ അമേരിക്കയിലെത്തിയ അന്താരാഷ്ട്ര സന്ദർശകരിലാണ് കണ്ടെത്തിയത്.

അലബാമ, അലാസ്ക, അരിസോണ, ആർക്കൻസാസ്, കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, ഫ്ലോറിഡ, ജോർജിയ, ഹവായ്, ഐഡഹോ, ഇലിനോയി, ഇൻഡിയാന, ഐവ, കാൻസസ്, കെന്റക്കി, ലൂയിസിയാന, മേരിലാൻഡ്, മിഷിഗൺ, മിന്നസോട്ട, മിസ്സോറി, മോണ്ടാന, നെബ്രാസ്ക, നെവാഡ, ന്യൂജേഴ്‌സി, ന്യൂമെക്സിക്കോ, ന്യൂയോർക്ക്, നോർത്ത് ഡക്കോട്ട, ഒഹായോ, ഒക്ലാഹോമ, ഒറിഗൺ, പെൻസിൽവാനിയ, റോഡ് ഐലൻഡ്, സൗത്ത് കരോലിന, സൗത്ത് ഡക്കോട്ട, ടെന്നസി, ടെക്സാസ്, യൂറ്റാ, വെർമോണ്ട്, വെർജീനിയ, വാഷിങ്ടൺ, വിസ്കോൺസിൻ, വയോമിംഗ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകൾ സ്ഥിരീകരിച്ചത്.

അവസാനമായി 1992-ലാണ് അമേരിക്കയിൽ 2,000-ത്തിലധികം മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അന്ന് ഒരു വർഷത്തിനിടെ 2,126 കേസുകൾ ഉണ്ടായിരുന്നു. ഈ വർഷം റിപ്പോർട്ട് ചെയ്ത രോഗികളിൽ 11 ശതമാനം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇവരിൽ പകുതിയിലധികവും 19 വയസ്സിന് താഴെയുള്ളവർ ആണ്.ദേശീയതലത്തിൽ സ്ഥിരീകരിച്ച കേസുകളിൽ 93 ശതമാനവും വാക്‌സിൻ എടുക്കാത്തവരോ വാക്‌സിൻ നില വ്യക്തമല്ലാത്തവരോ ആണെന്ന് CDC പറയുന്നു. 3 ശതമാനം പേർ എംഎംആർ (MMR) വാക്‌സിന്റെ ഒരു ഡോസ് മാത്രവും 4 ശതമാനം പേർ ശുപാർശ ചെയ്ത രണ്ട് ഡോസുകളും എടുത്തവരാണ്.

2025-ൽ അമേരിക്കയിലുടനീളം 50 മീസിൽസ് പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-ൽ ഇത് 16 ആയിരുന്നു. സൗത്ത് കരോലിനയിൽ തുടരുന്ന പകർച്ചവ്യാധി ഉൾപ്പെടെ ഈ വർഷം നിരവധി വലിയ ഔട്ട്ബ്രേക്കുകൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 30 വരെ അവിടെ 179 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 176 കേസുകളും നോർത്ത് കരോലിന അതിർത്തിയോട് ചേർന്ന സ്പാർട്ടൻബർഗ് കൗണ്ടി പ്രദേശത്താണ്. സ്കൂളുകളിലെ പകർച്ച കാരണം നൂറുകണക്കിന് വിദ്യാർത്ഥികൾ വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടിവന്നു.

മീസിൽസ് പ്രതിരോധത്തിന് എംഎംആർ വാക്‌സിന്റെ രണ്ട് ഡോസുകൾ എടുക്കണമെന്ന് CDC നിർദേശിച്ചു. ആദ്യ ഡോസ് 12–15 മാസം പ്രായത്തിലും രണ്ടാമത്തെ ഡോസ് 4–6 വയസ്സ് ഇടയിലും നൽകണം. ഒരു ഡോസ് 93% ഫലപ്രദവും രണ്ട് ഡോസ് 97% ഫലപ്രദവുമാണെന്ന് CDC പറയുന്നു. അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞുവരുന്നതായും CDC ഡാറ്റ വ്യക്തമാക്കുന്നു.

Measles cases pass 2,000 in America; The CDC says the increase is the largest in 30 years

More Stories from this section

family-dental
witywide