മന്ത്രി ഗണേഷ് കുമാറും സഹോദരിയും തമ്മിലെ സ്വത്തുകേസില്‍ നിര്‍ണായക വഴിത്തിരിവ്, വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ, ഗണേഷിന് അനുകൂലം

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തര്‍ക്ക കേസില്‍ വഴിത്തിരിവ്. പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകളെല്ലാം അദ്ദേഹത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.

ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തില്‍, സ്വത്തുക്കള്‍ കെ.ബി. ഗണേഷ് കുമാറിന്റെ പേരില്‍ നല്‍കിയിരുന്നു. ഈ വില്‍പത്രത്തലുള്ള ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്ന സഹോദരി ഉഷാ മോഹന്‍ദാസിന്റെ വാദം തെറ്റാണെന്ന് കാണിക്കുന്നതാണ് പുതിയ ഫൊറന്‍സിക് റിപ്പോര്‍ട്ട്.

സ്വത്ത് തര്‍ക്ക കേസില്‍ കെ.ബി.ഗണേഷ്‌കുമാറിന്റെ നിലപാടിന് അനുകൂലമാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

More Stories from this section

family-dental
witywide