യുഎസിൽ മോദി താമസിക്കുന്നത് ചരിത്രപ്രസിദ്ധമായ ബ്ലെയർ ഹൗസില്‍

രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎസിലെ വാഷിങ്ടണിൽ എത്തിയ മോദി താമസിക്കുന്നത് ചരിത്ര പ്രസിദ്ധമായ ബ്ലെയര്‍ ഹൗസില്‍. അമേരിക്കയുടെ പ്രത്യേക അതിഥികളായെത്തുന്നവര്‍ താമസിക്കുന്ന ബ്ലെയര്‍ഹൗസ് രാജ്യത്തിന്റെ അതിഥി സത്കാരത്തിന്റെ പ്രതീകം കൂടിയാണ്.

വൈറ്റ് ഹൗസിന് തൊട്ട് എതിര്‍വശത്ത് 1651 പെന്‍സില്‍വാനിയ അവന്യൂവിലാണ് ബ്ലെയര്‍ ഹൗസ് സ്ഥിതിചെയ്യുന്നത്. വെറും ഗസ്റ്റ് ഹൗസ് എന്നതിനപ്പുറം അമേരിക്കയുടെ ആതിഥികളായെത്തുന്ന രാജാക്കന്‍മാര്‍, രാഷ്ട്രതലവന്‍മാര്‍, മറ്റ് ലോകനേതാക്കള്‍ എന്നിവരെല്ലാമാണ് അതീവ സുരക്ഷാമേഖലയായ ബ്ലെയര്‍ഹൗസില്‍ താമസിക്കാറുള്ളത്.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഇസ്രയേല്‍ പ്രധാനമന്ത്രിമാരായ ഗോള്‍ഡ മെയര്‍, യിറ്റ്‌സാക് റോബിന്‍, ഷിമോണ്‍ പെരസ്, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് 2, ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡേ ഗൗലി, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങി വിവിധ നേതാക്കള്‍ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് താമസിച്ച സ്ഥലമാണ് ബ്ലെയര്‍ ഹൗസ്. 70000 സ്ക്വയർഫീറ്റിൽ 14 ഗസ്റ്റ് ബെഡ്‌റൂം, 35 കുളിമുറികള്‍, മൂന്ന് ഊദ്യോഗിക ഡൈനിങ് റൂം, ബ്യൂട്ടി സ്പാ എന്നിവയടക്കം 119 മുറികളുള്ള മന്ദിരമാണ് ബ്ലെയര്‍ഹൗസ്.

More Stories from this section

family-dental
witywide