
ന്യൂഡൽഹി: ഫ്രാൻസ്, യു.എസ് എന്നി രാഷ്ട്രങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി തിരികെ ഇന്ത്യയിൽ എത്തി. വെള്ളിയാഴ്ച ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി.
ഫ്രാൻസിൽ നടന്ന എ.ഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സഹ-അധ്യക്ഷത വഹിച്ചു. ജനുവരി 20 ന് യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റതിനുശേഷം ഇരു നേതാക്കളുടെയും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ ലോക നേതാവുമാണ് മോദി.
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ നിരവധി വ്യാപാര – പ്രതിരോധ കരാറുകളിൽ ഒപ്പുവയക്കാൻ ധാരണയായി. അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ – പ്രകൃതി വാതക ഇറക്കുമതിക്കും ധാരണയായിട്ടുണ്ട്. എന്നാൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ചങ്ങലക്കിട്ട് തിരികെ അയക്കുന്നത് സംബന്ധിച്ച് ഒരു
താനും പ്രധാനമന്ത്രി മോദിയും ഇരു രാജ്യങ്ങളും തമ്മിൽ വലിയ ഐക്യവും മികച്ച സൗഹൃദവും ഉണ്ടെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
Modi back India after US, France visit