പാകിസ്ഥാനിലെ നങ്കാന സാഹിബ് ഗുരുദ്വാരയില്‍ ഇന്ത്യ ഡ്രോണ്‍ ആക്രമണമെന്ന് വീണ്ടും പാക് നുണ, പൊളിച്ചടുക്കി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ നങ്കാന സാഹിബ് ഗുരുദ്വാരയില്‍ ഇന്ത്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന പാക്കിസ്ഥാന്റെ വാദം പൊളിച്ചടുക്കി ഇന്ത്യ. സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കാന സാഹിബ്, സിഖുകാര്‍ക്കുള്ള ഒരു ആരാധനാലയവും തീര്‍ത്ഥാടന കേന്ദ്രവുമാണ് ഗുരുദ്വാര.

‘നങ്കാന സാഹിബ് ഗുരുദ്വാരയില്‍ ഇന്ത്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു വീഡിയോ അവകാശപ്പെടുന്നു. ഈ അവകാശവാദം പൂര്‍ണ്ണമായും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ യൂണിറ്റ് പറഞ്ഞു. ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതിനാണ് ഇത്തരം ഉള്ളടക്കം പ്രചരിക്കുന്നതെന്നും പിഐബി വ്യക്തമാക്കി.

അതോടൊപ്പം പാകിസ്ഥാന്‍ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ഇന്ത്യയുടെ പവര്‍ ഗ്രിഡ് പ്രവര്‍ത്തനരഹിതമായെന്നും മുംബൈ-ഡല്‍ഹി എയര്‍ലൈന്‍ റൂട്ട് താല്‍ക്കാലികമായി അടച്ചിട്ടെന്നുമുള്ള വാദങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളി.

More Stories from this section

family-dental
witywide