Limited Time Left എന്ന് പെപ്സി! വിപണിയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുന്നു, ഈ ഫ്ലേവറുകൾ അധിക കാലം ലഭിക്കില്ല

ന്യൂയോർക്ക്: ലോകപ്രസിദ്ധമായ പാനീയ നിർമ്മാതാക്കളായ പെപ്‌സികോ, ഒൻപത് സോഡാ ഫ്ലേവറുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുന്നു. ഈ നടപടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം കമ്പനി സിഇഒ റാമോൺ ലൂയിസ് ലാർഗ്വാർട്ട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

പെപ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിലവിൽ ചില പാനീയങ്ങൾ “Limited Time Left” എന്ന ടാഗോടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് അതത് ഉത്പന്നങ്ങളുടെ നിർമ്മാണം ഇനി തുടരുമെന്ന് ഇല്ലെന്ന് സൂചിപ്പിക്കുന്നതാണെന്ന് ലാർഗ്വാർട്ട് വ്യക്തമാക്കി. നിലവിലുള്ള സപ്ലൈ വിതരണം തീരുന്ന വരെ ഈ ഫ്ലേവറുകൾ വിപണിയിൽ ലഭ്യമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം, 12 സ്പാർക്ലിംഗ് വാട്ടർ, ഗേറ്ററേഡ്, എനർജി ഡ്രിങ്ക് ഫ്ലേവറുകളും കമ്പനി വിപണിയിൽ നിന്ന് പിൻവലിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭാവിയിൽ ഈ ഫ്ലേവറുകൾക്ക് പകരം പുതിയ ഉത്പന്നങ്ങൾ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും മനസ്സിലാക്കുന്നു

നിർത്തലാക്കിയ ഫ്ലേവറുകൾ:

Mtn Dew Caffeine Free
Mtn Dew White Out
Mtn Dew Kickstart: Mango Lime
Mtn Dew Kickstart: Original Dew
Mtn Dew Kickstart: Blueberry Pomegranate
Mtn Dew Major Melon
Mtn Dew Zero Sugar Major Melon
Mtn Dew Spark
Mtn Dew Zero Sugar Spark
ഉടൻ നിർത്തലാക്കാൻ പോകുന്ന പാനീയങ്ങൾ:

Lemon Bubly
Apple Bubly
Cranberry Bubly
Bubly Bounce Citrus Cherry
Bubly Bounce Mango Passion Fruit
Bubly Bounce Triple Berry
Gatorade Fit : Cherry Lime
Gatorde Fit: Tangerine Orange
Gatorade Zero with Protein Grape
Gatorade Zero with Protein Fruit Punch
Gatorade Zero with Protein Cool Blue
Gatorade Zero with Protein Glacier Cherry

More Stories from this section

family-dental
witywide