
അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് ആഘോഷങ്ങളുടെ ഭാഗമായി മതബോധനസ്‌കൂൾ അധ്യാപകർക്കായി പിക്നിക്ക് സംഘടിപ്പിച്ചു. അധ്യാപർക്ക് ആദരാമർപ്പിക്കുന്ന ഉല്ലാസപ്രദമായ പരിപാടിയായി പിക്നിക് മാറി.
മതബോധനസ്‌കൂളിലെ അധ്യാപകർക്ക് കുടുംബസമേതം ഒരു ദിവസം എന്ന ഉദ്ദേശത്തോടെ യൂട്ടിക്ക സ്റ്റേറ്റ് പാർക്കിലേക്ക് നടത്തപ്പെട്ട പിക്നിക്കിന് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ നേതൃത്വം നൽകി.

ഫാ. സിജു മുടക്കോടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പിക്ക്നിക്ക് വൈവിധ്യമാർന്ന പരിപാടികളോടെയാണ് മുന്നോട്ട് പോയത്. അധ്യാപകരുടെ കുടുംബസംഗമം യുട്ടിക്ക സ്റ്റേറ്റ് പാർക്കിൽ ട്രെക്കിങ്ങ്, മീൻപിടുത്തം, വിവിധതരം ഗെയിമുകൾ തുടങ്ങി രസകരമായ പരിപാടികളോടെ സജീവമായി നടത്തപ്പെട്ടു.

വിസിറ്റേഷൻ സന്ന്യാസ സമൂഹത്തിന്റെ ഷിക്കാഗോയിലെ സുപ്പീരിയർ സി. ജെസീന, ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ എന്നിവർ പിക്ക്നിക്ക് ഉല്ലാസ പ്രദവും സജീവമാകുവാനും വേണ്ടി പ്രവർത്തിച്ചു. കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി. ആർ. ഓ. അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു.
Picnic organized for catechism teachers of St. Mary’s Knanaya Church Chicago