‘എല്ലാപ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം’, നവീൻ ബാബു കേസില്‍ ഭാര്യയുടെ ഹർജി തള്ളിയതിനു പിന്നാലെ പിപി ദിവ്യയുടെ കുറിപ്പ്

കണ്ണൂർ: നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയും കേസിലെ പ്രതിയുമായ പി.പി. ദിവ്യ രംഗത്ത്. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെ വരികളും വരയും പങ്കുവെച്ചാണ് പോസ്റ്റ്. എല്ലാപ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം, അനീതി കണ്‍കുളിര്‍ക്കെ കാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ള ആര്‍ജ്ജവവും അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ ചെയ്യും’ – എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്.

More Stories from this section

family-dental
witywide