സാംസി കൊടുമണ്ണിൻ്റെ ‘ ക്രൈം ഇൻ 1619’ ലാനാ സമ്മേളനത്തിൽ പ്രകാശനം ചെയ്തു

സുപ്രസിദ്ധ സാഹിത്യകാരൻ സാംസി കൊടുമണ്ണിന്റെ ക്രൈം ഇൻ 1619 (അടിമക്കണ്ണിന്റെ നാൾവഴികൾ) ഡാളസിൽ കൂടിയ ലാനായുടെ പതിനാലാം വാർഷിക സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരനും വാഗ്മിയുമായ സജി എബ്രാഹം, അമേരിക്കൻ സാഹിത്യകാരൻ രാജു മൈലപ്രക്ക് പുസ്തകത്തിൻ്റെ ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ രാജു തോമസ്, ബാബു പാറയ്ക്കൽ, ഉമ സജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ലോകരാഷ്ട്രങ്ങളിൽ അടിമജീവിതം എങ്ങനെയൊക്കെയായിരുന്നുവെന്ന അന്വേഷണം കൊണ്ട് വ്യത്യസ്ത പുലർത്തുന്ന അപൂർവമായ ഒരു പുസ്തകമാണിത്. ലോകമെമ്പാടുമുണ്ടായിരുന്ന ഇപ്പോഴും തുടരുന്ന അടിമത്വവും അധിനിവേശവും സമഗ്രമായി അവതരിപ്പിക്കുന്നതിൽ ചരിത്രാന്വേഷികൾക്കും വിദ്യാർത്ഥികൾക്കും ഈ ഗ്രന്ഥം ഉപകാരപ്രദം ആയിരിക്കും. നോവലിസ്റ്റ് സാംസി കൊടുമൺ നന്ദി പ്രകാശിപ്പിച്ചു. കൈരളി ബുക്സാണ് പുസ്തകം വിതരണം ചെയ്യുന്നത്.

More Stories from this section

family-dental
witywide