ഇറാനില്‍ കുടുങ്ങിയ രണ്ടാം വിദ്യാര്‍ത്ഥി സംഘവും ഡല്‍ഹിയിലെത്തി, ആയിരത്തോളം ഇന്ത്യക്കാരെ 3 പ്രത്യേക വിമാനങ്ങളിലായി തിരികെ എത്തിക്കുന്നു

ന്യൂഡല്‍ഹി : ഇസ്രയേല്‍ – ഇറാന്‍ യുദ്ധം സൃഷ്ടിച്ച ആശങ്കകള്‍ക്കിടയില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി വിമാനം ഡല്‍ഹിയിലെത്തി. ഇറാനിലെ മഷ്ഹദില്‍നിന്നുള്ള ആദ്യ വിമാനമാണ് രാത്രി പതിനൊന്നരയോടെ ഡല്‍ഹിയിലെത്തിയത്. 290 ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മറ്റു 2 വിമാനങ്ങള്‍ വൈകാതെ ഡല്‍ഹിയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ 3 പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്.

ഇന്നലെ എത്തിയവരിലേറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നുള്ളവര്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്ഗബാദില്‍നിന്നുള്ള വിമാനവും ഡല്‍ഹിയിലേക്കു പുറപ്പെട്ടു.

ഇറാന്‍ സംഘര്‍ഷം കലുഷിതമാകുന്നതിനിടെ അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വേണ്ടി മാത്രമായി ഇറാന്‍ താല്‍ക്കാലികമായി തുറന്നുകൊടുത്തതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. അര്‍മീനിയ വഴിയാണ് ഇവരെ രാജ്യത്ത് കൊണ്ടുവന്നത്.

More Stories from this section

family-dental
witywide