
ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനില്‍നിന്ന് 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളടങ്ങുന്ന ആദ്യ സംഘം അര്‍മീനിയിലെത്തി. അര്‍മീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിയ ഇവര്‍ ഇന്നു വിമാന മാര്‍ഗം ഡല്‍ഹിയിലെത്തിക്കും.
ടെഹ്‌റാനില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തുന്നത്. ഇറാനിലുള്ള ഇന്ത്യക്കാരില്‍ 1500 പേര്‍ വിദ്യാര്‍ഥികളാണ് ഇവരില്‍ ഭൂരിഭാഗവും കശ്മീരില്‍നിന്നുള്ളവരാണ്. വ്യോമമേഖല അടച്ചിരിക്കുന്നതിനാല്‍ കഴിയുമെങ്കില്‍ സ്വന്തം നിലയ്ക്കു ടെഹ്‌റാന്‍ വിടാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.