സിപിഐ സംസ്ഥാന സമ്മേളനം ; സമാപന സമ്മേളനത്തില്‍ കെ ഇ ഇസ്മയില്‍ പങ്കെടുക്കും

തിരുവനന്തപുരം: സിപിഐ മുതിർന്ന നേതാവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുമായിരുന്ന കെ ഇ ഇസ്മയില്‍ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. സദസിലിരുന്ന് സമാപന സമ്മേളനത്തിന്റെ ഭാഗമാവാനാണ് ഇസ്മയിലിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് കുറിപ്പ് വഴി സംസ്ഥാന സമ്മേളനത്തിൽ തന്നെ വിലക്കിയതിനെതിരെ കെ ഇ ഇസ്മയിൽ പ്രതികരിച്ചിരുന്നു. ജീവിതകാലം മുഴുവൻ പാർട്ടിയിൽ പ്രവർത്തിച്ചിട്ടും തന്നെ വിലക്കിയതിൽ ദുഖമുണ്ടെന്നും താൻ ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു.

അതേസമയം, സസ്‌പെന്‍ഷന്‍ നേരിടുന്നതിനാല്‍ സമ്മേളനത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. അണികളില്‍ ഒരാളായി പ്രകടനത്തില്‍ പങ്കെടുക്കാനും ആലോചനയുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന സഖാക്കളെ കാണാനാണ് എത്തുന്നതെന്ന് ഇസ്മയില്‍ പറഞ്ഞു. നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

More Stories from this section

family-dental
witywide