മൂന്നാം വയസിൽ വിവാഹിതയായി; അമേരിക്കയിലെ ആൾദൈവം ഡേവിഡ് ബെർഗിനെതിരായ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി സെറീന കെല്ലി

അമേരിക്കയിൽ 1960-കളിൽ സ്വാധീനമുറപ്പിച്ച ‘ചിൽഡ്രൻ ഓഫ് ഗോഡ്’ കൾട്ടിന്റെ സ്ഥാപക നേതാവും അനുയായികൾ ‘മുത്തച്ഛൻ’ എന്ന് വിളിച്ചിരുന്ന ഡേവിഡ് ബെർഗിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. പീഡോഫീലിയ ഉൾപ്പെടെയുള്ള ക്രൂരമായ ആചാരങ്ങളാണ് ഈ കൾട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.

1983-ൽ ഈ കൾട്ടിനുള്ളിൽ ജനിച്ച സെറീന കെല്ലിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഗർഭകാലത്തുതന്നെ താനെ ‘മുത്തച്ഛൻ’ ബെർഗിന്റെ വധുവായി നിശ്ചയിച്ചുവെന്നും, മൂന്നു വയസ്സ് തികയും മുമ്പ് വിവാഹചടങ്ങ് പൂർത്തിയാക്കിയെന്നും സെറീന പറയുന്നു. അന്ന് ബെർഗിന് 65 വയസ്സ് കൂടുതലായിരുന്നു. വിവാഹത്തിന് പിന്നാലെ തന്നെ താൻ ലൈംഗിക പീഡനത്തിന് ഇരയായതായും അവൾ വെളിപ്പെടുത്തുന്നു. അവളുടെ മൂത്ത സഹോദരിയും ബെർഗിന്റെ മറ്റൊരു ‘ഭാര്യ’ ആയിരുന്നുവെന്നും അവൾ പറയുന്നു.

ബെർഗിന്റെ മതവിശ്വാസം വ്യക്തമായി ക്രൂരമായതായിരുന്നു. “സ്നേഹത്തിന് പ്രായപരിധികളില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനം. കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ ലൈംഗികമായി ‘ബോധവൽക്കരിക്കണം’ എന്ന ആശയമാണ് അദ്ദേഹം പ്രചരിപ്പിച്ചത്. തന്‍റെ അമ്മയ്ക്കും ഇതിന് പൂർണ്ണ സമ്മതം ഉണ്ടായിരുന്നുവെന്നും സെറീന പറയുന്നു.

“എനിക്ക് അദ്ദേഹം ഒരു മോതിരം നൽകി ഔപചാരികമായി വിവാഹചടങ്ങ് നടത്തി. അത് കൾട്ടിനുള്ളിൽ വലിയ ബഹുമതിയായി കരുതപ്പെട്ടു. എനിക്ക് മൂന്ന് വയസ്സായിരുന്നു, ഒരു പാവയും നൽകി. കളിപ്പാട്ടങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ അത് എനിക്ക് വലിയ കാര്യം ആയിരുന്നു,” സെറീന പറയുന്നു. വളർന്നപ്പോൾ മാത്രമാണ് താൻ ഒരു അസ്വഭാവികവും അസുരക്ഷിതവുമായ ലോകത്താണ് ഉള്ളതെന്ന് മനസ്സിലായത്. കുട്ടിക്കാലം മുതൽ കൾട്ടംഗങ്ങളെ ലൈംഗികമായി സജ്ജമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ എല്ലാ പ്രവർത്തനങ്ങളും നടന്നിരുന്നത്. ഞങ്ങൾ കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു. എന്നാൽ അത് ആരും ചോദ്യം ചെയ്തില്ല. ഞാൻ ‘മുത്തച്ഛനായി സൃഷ്ടിക്കപ്പെട്ടവൾ’ എന്നാണ് ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നത് എന്നും സെറീന പറയുന്നു.

പിന്നീട് കൾട്ടിന്റെ ആവശ്യങ്ങൾക്കായി ജപ്പാൻ, ബ്രസീൽ എന്നിവിടങ്ങളിലേക്ക് സെറീന യാത്ര ചെയ്തിരുന്നു. 1989-ൽ ആറാം വയസ്സിൽ അവൾ ബ്രസീലിലെത്തി. എന്നാൽ അതിന് ശേഷം ബെർഗിനെ ഒരിക്കലും കണ്ടില്ല. 1994-ൽ ഡേവിഡ് ബെർഗ് മരിച്ചു. 18-ാം വയസ്സിൽ അവർ അമ്മയോടൊപ്പം ബ്രസീലിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങി. പിന്നീട് മുൻ കൾട്ടംഗങ്ങളുടെ സഹായത്തോടെ പുതിയ ജീവിതം ആരംഭിക്കാനായെന്ന് അവൾ പറയുന്നു.2013-ൽ ടെക്സസിലെ ഓസ്റ്റിൻ സർവകലാശാലയിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ കോഴ്‌സ് പൂർത്തിയാക്കി ജോലി നേടി. ശേഷം അമ്മയിൽ നിന്ന് വേർപിരിഞ്ഞ് ഇപ്പോൾ പുതിയ ജീവിതത്തിലേക്ക് മുന്നേറുകയാണ്. പഴയത് കുറിച്ച് ഇനി ചിന്തിക്കാൻ ഇഷ്ടമില്ല എന്നും സെറീന പറയുന്നു.

Serena Kelly makes shocking allegations against American godman David Berg, gets married at the age of three

More Stories from this section

family-dental
witywide