ത്രിദിന സന്ദര്‍ശനം; ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിലെത്തി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായി ശ്രീലങ്കൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിൽ വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളിൽ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊർജ്ജിതമാക്കാനുള്ള ചർച്ചകൾ നടക്കും.

ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളജ്‌ പൂർവവിദ്യാർഥികൂടിയായ ഹരിണി അവിടെ നടക്കുന്ന അനുമോദനച്ചടങ്ങിൽ പങ്കെടുക്കും. ഡൽഹി ഐഐടിയും നീതി ആയോഗും സന്ദർശിക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ചൈന സന്ദർശനത്തിന് ശേഷമാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നത്.

Sri Lanka PM Harini Amarasuriya arrives in India for a three-day visit today

More Stories from this section

family-dental
witywide