
ന്യൂഡല്‍ഹി: അസം പൊലീസ് രാജ്യ ദ്രോഹ കുറ്റം ചുമത്തിയ കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്ക് ആശ്വാസം. ഇവര്‍ക്കെതിരെയുള്ള കേസിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് നല്‍കി.
സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ അസം പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്നാണ് ഇരുവര്‍ക്കും താത്കാലിക ആശ്വാസം ലഭിച്ചത്. കേസ് സെപ്റ്റംബര്‍ 15 ന് വീണ്ടും പരിഗണിക്കും.