
കാബൂള്‍: പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വയില്‍ പൊലീസ് ട്രെയിനിങ് ക്യാമ്പില്‍ താലിബാന്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 20 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യാഴാഴ്ച രണ്ട് സ്‌ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് മറ്റൊരു സ്‌ഫോടനവും നടന്നിരുന്നു. പാക്ക്-അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്തെ ചന്തയിലും സ്‌ഫോടനമുണ്ടായി. ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാനാണെന്നാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. ഇതിന് തിരിച്ചടി എന്ന നിലയിലാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ നടന്ന ആക്രമണം.
പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.














