
തിരുവനന്തപുരം: ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ആരോഗ്യ മന്ത്രി വീണ ജോർജും എൻഎച്ച്എം ഡയറക്ടറും ഇന്ന് ഉച്ചക്ക് ശേഷം സമരസമിതിയുമായി വ്യത്യസ്ത ചർച്ചകൾ നടത്തിയെങ്കിലും ചർച്ച വിജയം കണ്ടില്ല. സർക്കാരിൻ്റെ കയ്യിൽ പണമില്ലെന്നാണ് എൻഎച്ച്എം ഡയറക്ടർ പറഞ്ഞതെന്നും നാളെ മുതൽ സമരം കൂടുതൽ കടുപ്പിക്കുമെന്ന് ആശാ വർക്കർമാർ അറിയിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ഒരു കാര്യങ്ങളിലും ചർച്ച നടന്നിട്ടില്ലെന്നും, സമരക്കാർ അഭിപ്രായപ്പെട്ടു. നാളെ മുതൽ നിരാഹാര സമരം തുടങ്ങുമെന്നും ആശാ വർക്കർമാർ വ്യക്തമാക്കി.