ആകാശത്ത് തീമഴ പെയ്യുമ്പോള്‍, ജമ്മുവില്‍ നുഴഞ്ഞുകയറ്റ ശ്രമം; പാക് ഭീകരരെ വധിച്ച് ബിഎസ്എഫ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി തുടരുന്നതിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) വധിച്ചു.

പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ശക്തമായാണ് തിരിച്ചടിക്കുന്നത്. കര, നാവിക, വ്യോമ സേനകള്‍ പാകിസ്താനിലാകെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. നിരവധി അതിര്‍ത്തി മേഖലകളില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. അതിര്‍ത്തിയിലെ പാക് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് കരസേന ആക്രമണം തുടങ്ങിയതായും വിവരമുണ്ട്.

ലാഹോറില്‍ കനത്ത ഡ്രോണാക്രമണം നടത്തിയതിനൊപ്പം പാക് തുറമുഖമായ കറാച്ചിയില്‍ നാവിക സേനയും ആക്രമണം നടത്തി. ഇതോടെ പാകിസ്താന്‍ നടുങ്ങിയിരിക്കുകയാണ്.

Also Read

More Stories from this section

family-dental
witywide