3 സേനകളും ഒന്നിച്ചിറങ്ങി, ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ വിറച്ച് പാകിസ്ഥാൻ; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കടുത്തും ഇന്ത്യയുടെ ആക്രമണം, ഷഹബാസിനെ മാറ്റി

ഇസ്ലാമാബാദ്: പാകിസ്ഥാൻ്റെ പ്രകോപനത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയിൽ അക്ഷരാത്ഥത്തിൽ വിറച്ച് പാകിസ്ഥാൻ. കര, നാവിക, വ്യോമ സേനകൾ ഒന്നിച്ചിറങ്ങിയതോടെ ഇന്ത്യൻ തിരിച്ചടിക്ക് മുന്നിൽ പാകിസ്ഥാൻ നടുങ്ങിയിരിക്കുകയാണ്. പാകിസ്ഥാൻ്റെ തലസ്ഥാനത്തടക്കം കനത്ത ആക്രമണം നടത്തിയ ഇന്ത്യൻ മിസൈലുകൾ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ ഔദ്യോഗിക വസതിയുടെ 20 കിലോമീറ്ററിന് അടുത്തുവരെ സ്ഫോടനം നടത്തി. ഇതിന് പിന്നാലെ ഷഹബാസിനെ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റിയിട്ടുണ്ട്.

അതേസമയം ഇസ്ലാമാബാദിനെ വിറപ്പിച്ചുള്ളു ഇന്ത്യ മിസൈൽ വർഷം തുടരുകയാണ്. സിയാൽകോട്ടിവും കറാച്ചിയിലും തുടർ സ്ഫോടനങ്ങളാണ് ഇന്ത്യ അഴിച്ചുവിട്ടത്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകൾ വീഴ്ത്തി. കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സർക്കാർ ആവർത്തിച്ചു. പാകിസ്ഥാന്റെ എയർ ഫോഴ്സ് വിമാനം പത്താൻ കോട്ടിൽ വെടിവച്ചിട്ടു.വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തിട്ടുണ്ട്.

More Stories from this section

family-dental
witywide