തിരുപ്പതി ലഡ്ഡുവില്‍ മായം കണ്ടെത്തിയ കേസ്: നെയ്യ് വിതരണത്തിനിടെ ഗുരുതരമായ ലംഘനങ്ങള്‍; നാലുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു മായം ചേര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി നാലുപേര്‍ അറസ്റ്റിലായി. തിരുപ്പതിയിലേക്ക് നെയ്യ് വിതരണം ചെയ്ത ബോലെ ബാബ ഡയറിയുടെ (റൂര്‍ക്കീ, ഉത്തരാഖണ്ഡ്) മുന്‍ ഡയറക്ടര്‍മാരായ ബിപിന്‍ ജെയിന്‍, പോമില്‍ ജെയിന്‍, വൈഷ്ണവി ഡയറി (പൂനമ്പാക്കം, തമിഴ്നാട്) സിഇഒ അപൂര്‍വ വിനയ് കാന്ത് ചൗഡ, എആര്‍ ഡയറി (ദുണ്ടിഗല്‍, തെലങ്കാന) എംഡി രാജു രാജശേഖരന്‍ എന്നിവരാണ് അറസ്റ്റിലായത്.

വന്‍ വിവാദത്തിന് ശേഷം സുപ്രീം കോടതി രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ മനഃപൂര്‍വ്വം മായം ചേര്‍ത്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. നെയ്യ് വിതരണത്തിനിടെ ഗുരുതരമായ ലംഘനങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി, ഓരോ ഘട്ടത്തിലും ക്രമക്കേടുകള്‍ ഉണ്ടായിരുന്നു. നെയ്യ് വിതരണത്തിനായി, വൈഷ്ണവി ഡയറിയുടെ പ്രതിനിധികള്‍ എആര്‍ ഡയറിയുടെ പേരില്‍ ടെന്‍ഡറുകള്‍ നേടിയെടുത്തതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വൃത്തങ്ങള്‍ കണ്ടെത്തി. ടെന്‍ഡര്‍ പ്രക്രിയയില്‍ കൃത്രിമം കാണിക്കാന്‍ എആര്‍ ഡയറിയുടെ പേര് ഉപയോഗിച്ച് അവര്‍ വ്യാജ രേഖകളും മുദ്രകളും നിര്‍മ്മിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു തിരുപ്പതി നെയ്യിലെ മായം ചേര്‍ക്കല്‍.

More Stories from this section

family-dental
witywide