സാഹചര്യം മുതലെടുത്ത് ട്രംപ്: യുഎസ് തലസ്ഥാനത്ത് ട്രംപും പട്രോളിങ്ങിന് ഇറങ്ങുന്നു, വിമര്‍ശനം

വാഷിങ്ടന്‍: ‘നമ്മുടെ തലസ്ഥാനം തിരികെ എടുക്കുമെന്ന്’ ശപഥം ചെയ്തുകൊണ്ടാണ് ദിവസങ്ങള്‍ക്ക് മുന്‍പ് വാഷിങ്ടനില്‍ നാഷനല്‍ ഗാര്‍ഡിനെയും സൈനികരെയും വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടത്. ഇതിനു പിന്നാലെ യുഎസ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് പിന്തുണ നല്‍കാനെന്ന് പറഞ്ഞ് പുതിയൊരു നീക്കവും ട്രംപ് മുന്നോട്ടുവെച്ചു. രാത്രി പട്രോളിംഗിന് താനും പോകുന്നുവെന്നാണ് ട്രംപ് പറയുന്നത്.

‘ഇന്ന് രാത്രി ഞാന്‍ പൊലീസിനും സൈന്യത്തിനും ഒപ്പം പുറത്തുപോകാന്‍ പോകുന്നു, തീര്‍ച്ചയായും… ഞങ്ങള്‍ ഒരു ജോലി ചെയ്യാന്‍ പോകുന്നു,’ ഒരു മാധ്യമത്തിനോട് ട്രംപ് പറഞ്ഞു. നഗരങ്ങളിലെ അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് ഈ നീക്കമെന്നാണ് ട്രംപിന്റെ വാദം. 800 സൈനികരെയാണ് വാഷിങ്ടന്‍ നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്.

അതേസമയം, നഗരവാസികളുടെ കടുത്ത പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും വിമര്‍ശനമുണ്ട്. അതേസമയം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ അണിനിരന്നതോടെ നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന കണക്കുകളും പുറത്തുവരുന്നുണ്ട്. ഡെമോക്രാറ്റുകളുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലും സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide