ഞെട്ടിക്കുന്ന നീക്കവുമായി ഡോണൾഡ് ട്രംപ്; കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് തയാറാക്കാൻ നിർദേശം നൽകി

വാഷിംഗ്ടൺ: രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ യുഎസ് സെൻസസ് തയ്യാറാക്കാൻ വാണിജ്യ വകുപ്പിന് നിർദ്ദേശം നൽകിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വ്യാഴാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

“പുതിയതും കൃത്യതയുമുള്ള ഒരു സെൻസസ് തയ്യാറാക്കാൻ നമ്മുടെ വാണിജ്യ വകുപ്പിന് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആധുനിക വസ്തുതകളും കണക്കുകളും, പ്രത്യേകിച്ച് 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളും ഉപയോഗിച്ചായിരിക്കും ഇത്,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.

“നമ്മുടെ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആളുകളെ സെൻസസിൽ ഉൾപ്പെടുത്തില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide